Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഐ ടി എം ആർട്സ് & സയൻസ് കോളേജിൽ ആന്റി റാഗിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മയ്യിൽ ഐ ടി എം ആർട്സ് & സയൻസ് കോളേജിൽ ആന്റി റാഗിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മയ്യിൽ : കണ്ണൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ ടി എം ആർട്സ് & സയൻസ് കോളേജിൽ ആന്റി റാഗിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ്  ഉദ്ഘാടനവും, കണ്ണൂർ ബാറിലെ അഡ്വ : കെ വി മനോജ് കുമാർ ക്ലാസ്സുമെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ മജീദ് പി പി അധ്യക്ഷതയും ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുനീർ കെ കെ, ലീഗൽ സർവീസസ് കമ്മിറ്റി വളണ്ടിയർ വി വി പുഷ്പരാജൻ സുമേഷ് സി എം നിയമ അധ്യാപകൻ അഭിലാഷ് മാസ്റ്റർ തുടങ്ങിയവർ ആശംസയും അർപ്പിച്ചു ശ്രീ സുരേഷ് മാസ്റ്റർ സ്വാഗതവും ശ്രീമതി ബിന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ക്ലാസിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. കോളേജിന്റെ ആദരവ് ചെയർമാൻ പ്രൊഫസർ മുനീർ നിന്നും ബഹു: സബ് ജഡ്ജ്  വിൻസി ആൻ പീറ്റർ ജോസഫ് ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്