യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ 24 - ന് ഞായറാഴ്ച്ച

കൊളച്ചേരി : ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ സുധാകരൻ്റെ വിജയത്തിന് വേണ്ടിയുള്ള യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച്  24 - ന് ഞായറാഴ്ച രാവിലെ 10.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കാൻ കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ കെ.എം ശിവദാസൻ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ പ്രഭാഷണം നടത്തി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, എം അനന്തൻ മാസ്റ്റർ, ആറ്റക്കോയ തങ്ങൾ, ദാമോദരൻ കൊയിലേരിയൻ, കെ.പി അബ്ദുൽ സലാം, കെ ബാലസുബ്രഹ്മണ്യൻ, കെ.വി പ്രഭാകരൻ, കെ.പി മുസ്തഫ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്