മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ടൗണിൽ കടയടപ്പ് പൂർണ്ണം

മയ്യിൽ ടൗണിൽ കടയടപ്പ് പൂർണ്ണം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് മയ്യിൽ ടൗണിൽ പൂർണ്ണം.
വ്യാപാര സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനായി  യൂണിറ്റിൽ നിന്നും 50 ഓളം പ്രവർത്തകർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു...
തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാത്തവരിൽ നിന്നും യൂസർ ഫീ നിർബന്ധമാക്കിയത് ഉൾപ്പെടെ വ്യാപാരിയുടെ നിലനിൽപിന് തന്നെ ഭീഷണിയായ  അശാസ്ത്രീയ നിയമങ്ങൾ സർക്കാർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വ്യാപാര സംരക്ഷണ ജാഥ നടത്തുന്നത്... 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്