കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവം

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കളിയാട്ട മഹോത്സവം മാർച്ച് ഒന്നു മുതൽ നാലു വരെ. കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവ ത്തോടനുബന്ധിച്ച് മാർച്ച് ഒന്നിന് വെള്ളിയാഴ്ച രാവിലെ  കാവിൽ കയറൽ തുടർന്ന് 9ന് ഗണപതിഹോമം വൈകു: 5ന് അയോധ്യാ ബ്രദേഴ്സ് കണ്ണൂരിന്റെ ശിങ്കാരിമേളത്തിന്റെയും മറ്റ് കലാരൂപങ്ങളുടെ അകമ്പടിയോടെ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും വമ്പിച്ച കലവറ നിറക്കൽ ഘോഷയാത്ര വൈകുന്നേരം 6 മണിക്ക് പാളത്ത് കഴകപ്പുരയിൽ നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളത്ത്. രാത്രി 9ന് കൊടിയില വെക്കൽ കർമ്മം, തേര് താക്കൽ, പുതിയ  ഭഗവതിയുടെ കൂടിയാട്ടം  2 ന് ശനിയാഴ്ച കളോംബലിയും വൈകുന്നേരം 3 30ന് ഉച്ച പൂജ, 7 മണി മുതൽ ദേശവാസികളുടെ  വിവിധ കലാപരിപാടികൾ, രാത്രി എട്ടിന് കുടവെപ്പ് 9ന് ഗണപതി കളത്തിൽ പൂജ 10ന് പുതിയ ഭഗവതിയുടെ കൂടിയാട്ടം 10.30 ന് കാര കയ്യേൽക്കൽ, 11ന് ഗുളികൻ വെള്ളാട്ടം ,12ന് വിഷ്ണുമൂർത്തിയുടെ തോറ്റം, 
3 ന് ഞായർ പുലർച്ചെ രണ്ടുമണിക്ക് കുളിച്ചെഴുന്നള്ളത്ത്, 2.30ന് കളം കയ്യേൽക്കൽ, 3ന് ബലികർമ്മം, 3.30ന് ഗുളികൻ തിറ, 3 .45 വീരർ കാളിയുടെ തിറ, നാലുമണിക്ക് പൂവാരാധന, 5 ന് പുതിയ ഭഗവതിയുടെ തിറ, 5 30ന് ഭദ്രകാളിയുടെ തിറ 2. 30ന് ഉച്ചപൂജ ,ആറിന് ഇളം കോലം 8:30ന് ഗണപതി കളത്തിൽ പൂജ, 9 അന്തി പൂജ, 9.30 ന് വിഷ്ണുമൂർത്തിയുടെ തോറ്റം രാത്രി 10 ന് കണ്ഠാകർണൻ വെള്ളാട്ടം, 10 45 മുതക്കലശം വരവ്, 11ന് വസൂരി മാലയുടെ വെള്ളാട്ടം, 12ന് വീരൻ ദൈവത്തിൻ്റെ തിറ,  4 ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് കുളിച്ചെഴുന്നള്ളത്ത്, 1. 30 കളം കയ്യേൽക്കലും താലപ്പൊലിയും, 2 ന് പന്തവും താലപ്പൊലിയും, 5ന് കലശം കയ്യേൽക്കൽ, തുടർന്ന് കണ്ഠാകർണ്ണ റെ തിറ, വിഷ്ണുമൂർത്തിയുടെ തിറ, ആറിന് വസൂരി മാലയുടെ തിറ, 7 ന് മൂത്ത ഭഗവതിയുടെ തിറ 8.30 ന് പൂവാരാധന 11ന് വസൂരി മാലയുടെയും കണ്ടകർണന്റെയും കളിയാം വെള്ളി ഉച്ചക്ക് രണ്ടുമണിക്ക് ക്ഷേത്രത്തിൽ നിന്നും കഴുകപ്പുരയിലേക്ക് തിടമ്പും തിരുവായുധവും തിരിച്ചെഴുന്നള്ളിക്കുന്നതോടെ കളിയാട്ട മഹോത്സവം സമാപിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്