കോഴിക്കോട് : നടുവണ്ണൂർ ഹയർസെക്കൻഡറി സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകൾ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ സ്ക്കൂളിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് റോഡിൽവച്ചാണ് പന്നി ആക്രമിച്ചത്. കുട്ടിയുടെ പിൻഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുംപിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുദിവസം കുട്ടിയെ നിരീക്ഷണത്തിൽ നിർത്താൻ ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.
Post a Comment