കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിലേക്കു കേശ ദാനം നടത്തിയ ഷീജ രാമകൃഷ്ണൻ ദമ്പതികളുടെ മകൾ നിവേദ്യയെ അനുമോദിച്ചു. വാർഡ് മെമ്പർ യുസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ എം വി കുഞ്ഞിരാമൻ മാസ്റ്റർ ഷാൾ അണിയിച്ചു അനുമോദിച്ചു. സദാനന്ദൻ വാരക്കണ്ടി, ശേഖരൻ, തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളുടെ അഴക് മുടിയിലാണ്, അതിലേറെ അഴക് മുടി ഇല്ലാത്തർക്കു അത് ദാനം ചെയ്യുമ്പോഴാണ് എന്ന തിരിച്ചറിവാണ് നിവേദ്യയെ ഇത്തരം പ്രവർത്തിയിലേക്ക് നയിച്ചത് എന്ന് ആശംസാ പ്രസംഗത്തിൽ സൂചിപ്പിച്ചു.
Post a Comment