കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ, KVVES യൂത്ത് വിംഗുമായി ചേർന്ന് മയ്യിൽ കേന്ദ്രീകരിച്ച് ഇദംപ്രഥമമായി നടത്തുന്ന വ്യാപാരോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകിട്ട് 7.30ന് മയ്യിൽ വ്യാപാര ഭവനിൽ വച്ച് നടക്കും...
ദ്വൈവാര നറുക്കെടുപ്പിലൂടെ അനവധി നിരവധി സമ്മാനങ്ങളും, ബംബർ സമ്മാനങ്ങളും വിവിധ കലാ, സാംസ്കാരിക, സേവന, സന്നദ്ധ പ്രവർത്തനങ്ങളുമായി മയ്യിലിന്റെ മണ്ണിൽ വേറിട്ടൊരു അനുഭവം തന്നെ കാഴ്ചവെക്കാനും അത് വഴി മയ്യിലിന്റെ വ്യാപാര മേഖലയിലെ ഉണർവ്വേകാനുമാണ് വ്യാപാരോത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
Post a Comment