©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL വേളത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കണ്ണോത്ത് ബാലൻ നായർ നിര്യാതനായി

വേളത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കണ്ണോത്ത് ബാലൻ നായർ നിര്യാതനായി

മയ്യിൽ - വേളം : ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ വേളത്തെ കണ്ണോത്ത് ബാലൻ നായർ (85) നിര്യാതനായി.
സിപിഐഎം വേളം പടിഞ്ഞാറു ബ്രാഞ്ച് മെമ്പർ ആണ്. ദീർഘകാലം കർഷകസംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി അംഗം, വേളം പൊതുജന വായനശാല കമ്മിറ്റി അംഗം, കോട്ടയാട് പാടശേഖര കമ്മിറ്റി അംഗം, മയ്യിൽ ക്ഷീരസംഘം മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ :സരോജിനി.
മക്കൾ : ചന്ദ്രൻ (L&T സൂപ്പർവൈസർ, ഗുജറാത്ത്), രാധാകൃഷ്ണൻ (എക്‌സ്. മിലിട്ടറി)
മരുമക്കൾ : സീന (വെള്ളിയപറമ്പ്), പ്രത്യുഷ (കാപ്പുമ്മൽ)
സഹോദരങ്ങൾ : ചിരുതൈ (ഏഴോം), പരേതരായ കുഞ്ഞിരാമൻ, അപ്പനു, മാധവി, സരോജിനി.
സംസ്കാരം ഞായറാഴ്ച (11-02-2024) രാവിലെ 10നു കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്