©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL നിയമം ലംഘിച്ചത് 350 തവണ; പിഴ 3.2 ലക്ഷം, സ്കൂട്ടര്‍ എടുത്തോളൂവെന്ന് ഉടമ

നിയമം ലംഘിച്ചത് 350 തവണ; പിഴ 3.2 ലക്ഷം, സ്കൂട്ടര്‍ എടുത്തോളൂവെന്ന് ഉടമ

ബംഗളൂരു: 350 തവണ ഗതാഗത നിയമങ്ങള്‍ ലംഘിച്ച സ്കൂട്ടർ ഉടമക്ക് ആകെ പിഴ 3.2 ലക്ഷം രൂപ. ഉടൻ പിഴയടച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗളൂരു പൊലീസ്. ബംഗളൂരു സുധമാനഗർ സ്വദേശിയായ വെങ്കട്ടരാമനാണ് വൻ തുക പിഴ ലഭിച്ചത്. തനിക്ക് ഇത്ര വലിയ പിഴയടക്കാനാകില്ലെന്നും സ്കൂട്ടർ കൊണ്ടുപോയ്ക്കോളൂവെന്നുമാണ് വെങ്കട്ടരാമൻ പൊലീസിനോട് പറഞ്ഞത്. 30,000 രൂപയാണ് സ്കൂട്ടറിന്‍റെ ഇപ്പോഴത്തെ വിലയെന്നും ഇയാള്‍ പറയുന്നു.

ഏതാണ്ട് എല്ലാ ദിവസവും ഇയാളുടെ സ്കൂട്ടർ ഒരു നിയമലംഘനം നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഹെല്‍മറ്റില്ലാതെ വാഹനമോടിക്കല്‍, സിഗ്നല്‍ തെറ്റിക്കല്‍, മൊബൈല്‍ ഉപയോഗം, വണ്‍വേ തെറ്റിക്കല്‍ മുതലായ നിയമലംഘനങ്ങളാണ് നടത്തിയത്. നിരന്തരം പിഴ വന്നിട്ടും ഇയാള്‍ അടക്കാൻ തയാറായിരുന്നില്ല. പിഴ തുക ലക്ഷങ്ങള്‍ പിന്നിട്ടതോടെയാണ് പൊലീസ് ഇയാളെ തേടി വീട്ടിലെത്തിയത്. തവണകളായി പിഴയടച്ചുതീർക്കാനുള്ള അവസരം ഇയാള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്