കോറളായി ഗവ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ക്ലാസ് പിടി എയിൽ രക്ഷിതാക്കളുടെ മുമ്പാകെ യാതൊരു ആശങ്കയും കൂടാതെ മികവുറ്റ ശാസ്ത്ര പരീക്ഷണങ്ങളാണ് വിദ്യാത്ഥികൾ കാഴ്ചവെച്ചത്. വെള്ളം കൊണ്ടൊരു മായാജാലം ശാസ്ത്ര പരീക്ഷണ വിസ്മയമൊരുക്കി ശംവീൽ, കശ്യവ്, നൈനിക ശിവദാസ്, ആയിഷ മെഹറിൻ, മുഹമ്മദ് ഹിദാഷ്, മുഹമ്മദ് ടി.പി, ഫാരിസ് ആർ.പി, ലിയ ഫാത്തിമ, ധൻവിൻ, എന്നീ കുട്ടികൾ കൗതുകകരമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. ക്ലാസ് ടീച്ചറായ സുമതി ടീച്ചറിന്റെ നേതൃത്വത്തിലാണ് ക്ലാസ് പിടി എ ശാസ്ത്ര പരീക്ഷണശാലയായി മാറിയത്.

Post a Comment