മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എ മഹേഷ് അധ്യക്ഷനായി. എ അഖില ആശംസ നേർന്ന് സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും കെ വി സിന്ധു നന്ദിയും പറഞ്ഞു. ബേങ്ക് അമ്പത് പച്ചക്കറി ചട്ടികളാണ് സ്കൂളിന് നൽകിയത്. കുട്ടികൾക്കാണ്
പച്ചക്കറിത്തോടത്തിന്റെ പരിപാലന ചുമതല.

Post a Comment