വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം സമാപിച്ചു

ജനുവരി ഒന്നിന് തിങ്കളാഴ്ച രാവിലെ ഉത്സവ കൊടിയേറ്റം നടന്ന വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഇന്നലെ (8-1-2024 ന് തിങ്കളാഴ്ച) 5 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീകാട്ടുമാടത്ത് എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് കൊടിയിറക്കം നടത്തിയതോടുകൂടി 8 ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി. 7 രാവും പകലും നാടിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന ഭക്തജനങ്ങക്ക് മനസ്സിന് കുളിർമയേകും വിധമുള്ള പരിപാടികൾ ആസൂത്രണം ചെയ്തു അവതരിപ്പിച്ചു. മുത്തപ്പ ഭഗവാനെ കാണുന്നതിനും സങ്കട നിർവൃതി വരുത്തുന്നതിനും ഭക്തജനങ്ങക്ക് സാധിച്ചു. ക്ഷേത്ര കാര്യങ്ങൾക്ക് പ്രഥമ പരിഗണ നൽകി ആസ്വാദകരമായ പരിപാടികൾകോർത്തിണക്കി എല്ലാ ദിവസങ്ങളിലും കലാപരിപാടികൾ നടത്തുന്നതിനും സഘാടക സമിതിക്ക് സാധിച്ചു. പ്രദേശവാസികളുടെ അകമഴിഞ്ഞസഹായ സഹകരണവും പ്രവർത്തനമികവും കൊണ്ട് മഹോത്സവം കുററമറ്റ രീതിയിൽ നടത്തുവാൻ സാധിച്ചു. 7ന് രാത്രി നടന്ന മീനമൃത് എഴുന്നെള്ളത്ത് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും അവിസ്മരണീയമാക്കി മാറ്റി. മാനത്ത് വർണ്ണ വിസ്മയം തീർത്ത കരിമരുന്ന് പ്രയോഗം വീക്ഷിക്കാനെത്തിയവർക്ക് നിരാശരാകേണ്ടി വന്നില്ല. ഉത്സവ വേളകളിൽ മുത്തപ്പ ഭഗവാനെ കാണുന്നതിനും സങ്കട നിർവൃതി വരുത്തുന്നതിനും എത്തിച്ചേരുന്ന ഭക്തജനങ്ങളാൽ ക്ഷേത്ര പരസരം നിറഞ്ഞു കവിഞ്ഞു. ക്ഷേത്രത്തിലത്തിച്ചേരുന്ന മുഴുവനാളുകൾക്കും വിഭവ സമൃദ്ധമായ പ്രസാദ സദ്യ നൽകി. ഭോജന ശാലയിൽ ഇടതടവില്ലാതെ പ്രസാദ സദ്യ വിതരണം നടത്തുന്നതിനും പാചകശാലയിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര വനിതാവേദിയുടെ  ശ്ലാഘനീയമായ പങ്കാളിത്തമുണ്ടായി. ഇന്നലെ പുലർച്ചെ ഗുളികൻ തിറയും തിരുവപ്പന വെള്ളാട്ടവും രാവിലെ 9 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറയും കെട്ടിയാടി. രാവിലെ മുതൽ എത്തിച്ചേർന്ന ഭക്തജനസാഗരം കൊടിയിറക്കം വരെ തുടർന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്