കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം ശില്പശാലയും അനുമോദാനവും, ഭാരവാഹികളുടെ സ്ഥാനരോഹണവും നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കുറ്റ്യാട്ടൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ ശില്പശാലയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചുള്ള പ്രതിഭകളെ അനുമോദിക്കലും, പുതുതായി തെരെഞ്ഞെടുത്ത മണ്ഡലം ഭാരവാഹിക്കളുടെ സ്ഥാനരോഹണവും നടത്തി. 
പരിപാടികളുടെ ഉത്ഘാടനം മണ്ഡലം
പ്രസിഡന്റ് പികെ വിനോദിന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു.
ശില്പശാലയ്ക്ക് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി  അഡ്വ:അബ്ദുൽ റഷീദ്  നേതൃത്വം നൽകി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് കെപി ശശിധരൻ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, വി പത്മനാഭൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെകെ നിഷ, മിഷൻ 2024 നിരീക്ഷകൻ രാജീവൻ മാസ്റ്റർ. സുരേന്ദ്രൻ, മുസ്തഫ മാസ്റ്റർ, വി ബാലൻ, എകെ  ശശിധരൻ എന്നിവർ സംസാരിച്ചു, എൻ പി ഷാജി സ്വഗതവും ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്