കണ്ണൂർ: കൊല്ലം കാവനാട് ലേക് ഫോർഡ് സ്കൂളിൽ സ്ഥാപിച്ച പത്തടി ഉയരമുള്ള ഗാന്ധി പ്രതിമ നിർമിച്ചതിന് പ്രശസ്ത ശിൽപി മനോജ് കുമാറിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചു. കണ്ണൂർ കോർപ്പറേഷനിൽ വിവിധയിടങ്ങളിൽ മനോജ് ശിൽപ്പിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമ നിർമിച്ചു 12 സ്കൂളുകളിൽ സ്ഥാപിച്ചിരുന്നു. കണ്ണൂർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച മറഡോണയുടെ പ്രതിമ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മഹാകവി കുമാരനാശാന്റെയും, ടി പത്മനാഭന്റെയും, കെ രാഘവൻ മാസ്റ്ററുടെയും ശില്പങ്ങൾ നിർമിച്ചതിൽ ഏറെ പ്രധാനപെട്ടവയാണ്.
Post a Comment