പേരാമ്പ്ര : കിണറിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരേതനായ കാപ്പുമ്മൽ ഭാസ്കരന്റെ മകൻ റിജിലേഷ് (39) ആണ് മരിച്ചത്. കഴിഞ്ഞ പതിനേഴാം തീയതി രാത്രിയാണ് കിണറ്റിൽ വീണത് ഉടനെ നാട്ടുകാകാരും ഫയർഫോഴ്സും ചേർന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് മധുമതി . സഹോദരൻ റിനീഷ് (റിങ്കു)
Post a Comment