കണ്ണാടി പുരസ്കാര ദാനം 13ന്

കണ്ണൂർ: കണ്ണാടി ഏർപ്പെടുത്തിയ 2023 വർഷം വിവിധ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള പുരസ്കാര ദാനവും ഇബ്നു ഖൽദും രചിച്ച മുഖദ്ധിമയുടെ 647ാം വർഷികവും വിക്ടർ ഹ്യൂഗോ രചിച്ച പാവങ്ങളുടെ 162ാം വാർഷികവും 13ന് വൈകു: 3ന് മഹാത്മ മന്ദിരത്തിൽ വെച്ച് നടക്കുമെന്ന് ടി.പി.ഹംസ കണ്ണാടിപ്പറമ്പ് അറിയിച്ചു. ഇ.വി.ജി നമ്പ്യാരുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.ടി.മുഹമ്മദ് വേളം പുരസ്കാര വിതരണവും മുഖ്യ പ്രഭാഷണവും നടത്തും. കെ.ജയദേവൻ മാസ്റ്റർ പുരസ്കാരം പി.പി.ദിവ്യക്കും സുഹ്റ പടിപ്പുര പുരസ്കാരം ഒ.എം.കരുവാരകുണ്ടിനും പി.കെ മമ്മിഹാജി നൂഞ്ഞേരിപുരസ്കാരം അഡ്വ: അബ്ദുൾ കരീംചേലേരി ക്കും കെ.പി.മുഹമ്മദ് കുട്ടി പുരസ്കാരം കെ.എൻ.മുസ്തഫയ്ക്കും സമ്മിശ്ര കർഷകനുള്ള ഡോ: അർഷദ് പി കൊണ്ടൊട്ടി പുരസ്കാരം എൻ.വി.ഗംഗാധരനും തറുവയി കുട്ടി ഹാജി പുരസ്കാരം ആർ.പി.ഹുസൈൻ മാസ്റ്റർക്കും അഴിക്കോടൻ ശ്രീധരൻ പുരസ്കാരം അഴിക്കോടൻ ചന്ദ്രനും കെ.പി.എ റഹീം പുരസ്കാരം അമർനാഥിനും വി.വി.സത്യനാരായണൻ പുരസ്കാരം എൻ.ഇ.ഭാസ്കര മാരാർക്കും പുള്ളിക്കൽ ഉമ്മർഹാജി പുരസ്കാരം സി .പി .അബ്ദുൾ ജബ്ബാറിനും സമ്മാനിക്കും.ചടങ്ങിൽ അനിൽ കുമാർ കണ്ണാടിപ്പറമ്പ് ,സി.വി.സലാം, കെ.രമേശൻ, ഇ.എം.ഹാഷിം, ശമീം എസ്.എം.മുണ്ടേരി, സി.സുനിൽകുമാർ, ഷാനിഫ്.എം.കെ, മൊടപ്പത്തി നാരായണൻ എന്നിവർ സംസാരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്