Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL UDF കൊളച്ചേരി പഞ്ചായത്ത് വിളംബര റാലി നടത്തി

UDF കൊളച്ചേരി പഞ്ചായത്ത് വിളംബര റാലി നടത്തി

കൊളച്ചേരി :  ഇടതുപക്ഷ സർക്കാറിനെതിരെ യു.ഡി.എഫ് ഡിസംബർ 22 - ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കൊളച്ചേരിമുക്കിൽ നിന്നാരംഭിച്ച റാലി കമ്പിൽ ബസാറിൽ സമാപിച്ചു 

         തളിപ്പറമ്പിൽ നടക്കുന്ന കുറ്റ വിചാരണ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തും. യു.ഡി.എഫ് ഘടക കക്ഷികളുടെ മറ്റു നേതാക്കളും സംബന്ധിക്കും

             കൊളച്ചേരിയിൽ ബാന്റ് വാദ്യങ്ങളുടേയും, റോളർ സ്കേറ്റിംഗിന്റെയും അകമ്പടിയോട  സംഘടിപ്പിച്ച വിളംബര റാലിക്ക്  മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, ദാമോദരൻ കൊയിലേരിയൻ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, സി.എം.പി കമ്പിൽ ഏരിയ സെക്രട്ടറി പി ദാമോദരൻ മാസ്റ്റർ, സംഘാടക സമിതി കൺവീനർ കെ ബാലസുബ്രഹ്മണ്യം, എം അനന്തൻ മാസ്റ്റർ, പി.കെ രഘുനാഥ് മാസ്റ്റർ, പി.പി.സി മുഹമ്മദ് കുഞ്ഞി, ജാബിർ പാട്ടയം, പി പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്