ഫാം ടൂറിസത്തിന് അനുമതിയില്ല; കൊളച്ചേരി പഞ്ചായത്തിന് മുന്നിൽ പ്രവാസിയുടെ നിരാഹാര സമരം ഇന്ന്

കൊളച്ചേരി: ഫാം ടൂറിസവും അനുബന്ധ വ്യവസായത്തിനുമായി ലക്ഷങ്ങൾ ചെലവഴിച്ച പ്രവാസി വ്യവസായിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചതായി പരാതി. കൊളച്ചേരി പഞ്ചായത്തിലെ പാടിക്കുന്നിന് സമീപത്താണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ എംപി മോഹനാംഗൻ വിവിധ പദ്ധതികൾക്ക് ലക്ഷങ്ങൾ നിക്ഷേപം നടത്തി നിരാശയിലായത്. അനുമതി കിട്ടുന്നതിനായി ഇന്ന് രാവിലെ മുതൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിരാഹാരം സമരം നടത്തുകയാണ്.
ഫാം ടൂറിസവുമായി ബന്ധപ്പെട്ട സർവീസ്ഡ് വില്ല, അത്യുൽപാദന ശേഷിയുള്ള പ്ലാവിൻ തോട്ടം തുടങ്ങിയവയ്ക്കാനുള്ള അനുമതിക്കായി ഒരു വർഷം കാത്തിരുന്നിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിച്ചത് എന്നാണ് പരാതി. കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ആണ് എംപി മോഹനംഗൻ.DCC ജനറൽ സെക്രട്ടറി രഞ്ജിത്ത് നാറാത്ത് അടക്കമുള്ള നേതാക്കൾ പഞ്ചായത്തിലെത്തി നിരാഹാര സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു.
അതേസമയം സംരംഭത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിക്കാൻ ഉണ്ടെന്നും അവ ലഭിച്ചാൽ സർട്ടിഫിക്കറ്റ് നൽകാമായിരുന്നെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്