പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഗ്യാസ് കണക്ഷനുകൾ നൽകി

കുറ്റ്യാട്ടൂർ :  മയ്യിൽ, മലപ്പട്ടം ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തിഏഴ് നിർദ്ധനരായ വീട്ടമ്മമാർക്കാണ് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിച്ചത് . ഗ്യാസ് സിലിണ്ടർ. റഗുലേറ്റർ, ഗ്യാസ് അടുപ്പ് തുടങ്ങിയവ അടങ്ങിയ കണക്ഷൻ തീർത്തും സൗജന്യമായാണ് പദ്ധതി പ്രകാരം വിതരണം നടത്തിയത്. 

ബി ജെ പി കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രമോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്  വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന്  അപകടരഹിതമായും സുരക്ഷിതമായും എങ്ങനെ ഗ്യാസ് ഉപയോഗിക്കണം എന്നതിനെപ്പറ്റിയുള്ള ബോധവത്ക്കരണ ക്ലാസ്സും നടന്നു.  കൊളച്ചേരി ഷാസ് ഗ്യാസ് ഏജൻസി  ഉടമ കൂടിയായ എം വി ഷംസുദ്ദീൻ ക്ലാസ് നയിച്ചു. ഏജൻസിയിലെ ജീവനക്കാരായ ഉത്തമൻ, സുരഭി എന്നിവർ സുരക്ഷിതമായും സുഗമമായും എങ്ങനെ ഗ്യാസ് കൈകാര്യം ചെയ്യാം എന്നതിന്റെ പ്രദർശനവും നടത്തി. ചടങ്ങിൽ ബി ജെ പി മയ്യിൽ മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത്, ദാമോദരൻ പാലക്കൽ, സി വി മോഹനൻ എന്നിവർ സംസാരിച്ചു. നിരവധി പേർ വിതരണ ചടങ്ങിലും ബോധവത്ക്കരണ ക്ലാസ്സിലും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്