©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം മള്ളിയൂർ പുരസ്കാരം ജ്യോതിഷ കുലപതി കപാലി നമ്പൂതിരിക്ക്

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം മള്ളിയൂർ പുരസ്കാരം ജ്യോതിഷ കുലപതി കപാലി നമ്പൂതിരിക്ക്

കണ്ണൂർ: ഗുരുവായൂർ അഖില ഭാരത ശ്രീമദ് ഭാഗവത  സത്രസമിതിയുടെ 2023 ലെ മള്ളിയൂർ ഭാഗവത ഹംസ പുരസ്കാരത്തിന് ആധ്യാത്മിക പ്രഭാഷകനും ഭാഗവത പണ്ഡിതനും ജ്യോതിഷ കുലപതിയുമായ മാന്ത്രൽ മഴൂർ കപാലി നമ്പൂതിരി അർഹനായി. ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റും
അമ്പതിനായിരം രൂപയും  പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിൽ ഡിസംബർ 14 നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമാപന സഭയിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമ്മാനിക്കുമെന്ന് സത്രം അധ്യക്ഷൻ കെ.ശിവശങ്കരനും ജനറൽ സെക്രട്ടറി ടി.ജി.പദ്മനാഭൻ നായരും അറിയിച്ചു

പെരിഞ്ചല്ലൂരിലെ
പ്രസിദ്ധ വേദ പണ്ഡിത തനായിരുന്ന മാന്ത്രൽ മഴൂര് ദാമോദരൻ നമ്പൂതിരിയുടെയും തീടിൽ പുളിയപ്പറമ്പ് ആര്യ അന്തർജ്ജനത്തിന്റെയും മകനായി 1942 ജൂലായ് 2നാണ് ജനിച്ചത്.

അച്ഛൻ ദാമോദരൻ നമ്പൂതിരിയാണ് ആദ്യ വേദ-സംസ്കൃത ഗുരു.
തളിപ്പറമ്പ് പെരിഞ്ചല്ലൂർ ഗ്രാമത്തിലെ പ്രസിദ്ധ സംസ്കൃത-തന്ത്ര ശാസ്ത്ര പണ്ഡിത ഇരിവേശി പുടവർ മാധവൻ നമ്പൂതിരിയിൽ നിന്ന് സംസ്കൃതവും വേദ പഠനവും ദൈവജ്ഞ രത്നം തൃച്ചംബരം പി.കെ.കൃഷ്ണൻ നായരിൽ നിന്നു ജ്യോതിഷവും പഠിച്ച കപാലി നമ്പൂതിരി നാല്പതാം വയസിൽ
 ജോതിഷരംഗത്ത് 
സ്വീ പീഠമുറിപ്പിച്ചു.

കുട്ടിക്കാലം മുതൽ ഇല്ലം വകയുള്ള കാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര കർമ്മങ്ങളിൽ സജീവമായിരുന്നു.

ദേവപ്രശ്നം, അഷ്ടമംഗല്യ  സ്വർണ പ്രശ്നം, ജാതക നിരൂപണം എന്നീ മേഖലകളിൽ
മറ്റു ജ്യോതിഷ പണ്ഡിതന്മാരിൽ നിന്ന് വേറിട്ട വഴി വെട്ടിത്തെളിച്ചു.

തന്ത്രി സമാജം ജ്യോതിഷ കുലപതി പുരസ്കാരവും എടക്കാട് മഹാവിഷ്ണു ക്ഷേത്രം പ്രശ്ന മാർഗ ആചാര്യ പട്ടവും കൈമുക്ക് വൈദികൻ തൃശ്ശൂർ പാരമേശ്വരിയ ജ്യോതിഷ പുരസ്കാരവും
ചേളന്നൂർ ധന്വന്തരി ക്ഷേത്രം ധന്വന്തരി പുരസ്കാരവും ജ്യോതിഷ ശിരോമണി ബിരുദ മടക്കം നിരവധി പുരസ്കാരങ്ങളും ആദരങ്ങളും കപാലിയെ തേടിയെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് മുക്കുന്ന് മാന്ത്ര ൽമഴൂര് ഇല്ലത്ത്
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിപ്പാടും തന്ത്ര ശാസ്ത്രാചാര്യൻ മാധവൻ നമ്പൂതിരിയും
ചിന്തകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായിരുന്ന പി. പരമേശ്വരനും സന്ദർശനം നടത്തിയത് കപാലി നമ്പൂതിരിയുടെ ജീവിതത്തെ മാറ്റിമറിച്ചു.
സനാതന ധർമ്മശാസ്ത്രങ്ങളുടെ പ്രചാരകനായി മാറി.
ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രീമദ് ഭാഗവത തത്ത്വം ലളിതമായി അവതരിപ്പിച്ചു.  വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും സാധാരണ ക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്റെ പ്രഭാഷണങ്ങളിലൂടെ വ്യാഖ്യാനിച്ചു. ഉത്തര കേരളത്തിലെ ആദ്യത്തെ ആധ്യാത്മിക പ്രഭാഷകനായാണ് കപാലി നമ്പൂതിരിയെ വിശേഷിപ്പിക്കുന്നത്.
ജ്യോതിഷ ഫല ഗണനചിന്തയും ഫല നിരൂപണവും കൃത്യവും
സത്യസന്ധവുമായി രേഖപ്പെടുത്താൻ കപാലി എന്നും ശ്രമിച്ചിരുന്നു.
ഹോര, പ്രശ്ന മാർഗം തുടങ്ങി ജ്യോതിഷ സംബന്ധിയായ എല്ലാ ഗ്രന്ഥങ്ങളും പഠിച്ച് ഹൃദിസ്ഥമാക്കിയ പണ്ഡിതനാണ് കപാലി.
ഫലപ്രവചനത്തിലെ കൃത്യതയും നിഷ്ഠയും അദ്ദേഹത്തെ പ്രശസ്തനാക്കി.

ചെറുവള്ളി നാരായണൻ നമ്പൂതിരി, ഉഡുപ്പി രാമമൂർത്തി, പുത്തൂർ ലക്ഷ്മി നാരായണൻ , സുള്ള്യ ശങ്കരനാരായണ കാരന്ത്. കല്ലംപള്ളി പരമേശ്വരൻ നമ്പൂതിരി, വള്ളിക്കുന്ന് ബാലകൃഷ്ണ പണിക്കർ തുടങ്ങിയ 20 ഓളം ശിഷ്യർകപാലി നമ്പൂതിരിയിൽ നിന്ന്
ഗുരുകുല രീതിയിൽ വിദ്യ അഭ്യസിച്ചവരാണ്. ജ്യോതിഷ സംബന്ധിയായ സംശയങ്ങൾക്ക് അവസാന വാക്കാണ് കപാലി നമ്പൂതിരി.

പ്രതിഫലേച്ഛയില്ലാതെ കർമ്മം ചെയ്യുന്ന സാത്വികനായ പണ്ഡിതനാണ് കപാലി .തന്റെ പാണ്ഡിത്യഗർവ് ഒട്ടുമില്ലാതെ മാധവ സേവ മാനവ സേവയാണെന്ന് വിശ്വസിക്കുന്ന വ്യക്തിത്വം.
വലിപ്പ ചെറുപ്പമില്ലാതെ തന്റെ ഇല്ലത്ത് എത്തുന്നവരുടെ ജ്യോതിഷ സംബന്ധിയായ സംശയങ്ങൾക്ക് മറുപടി നല്കുന്ന മാതൃകാചാര്യനാണ് . മണിക്കൂറുകളോളമെടുത്ത് ജാതകം പഠിച്ച് ഫല നിരൂപണം നടത്തുന്ന ഇന്നു ജീവിച്ചിരിക്കുന്ന ഏക പണ്ഠിതനാണ് 81 കഴിഞ്ഞ കപാലി നമ്പൂതിരി.
വിവിധ സംസ്ഥാനങ്ങളിൽ പ്രഭാഷകനായും ദേവപ്രശ്നങ്ങൾക്കും സഞ്ചരിച്ച കപാലി
ഭാരതത്തിനു പുറത്ത് പോകാൻ ഒട്ടേറെ അവസരമുണ്ടായിട്ടും അവയൊക്കെ നിഷേധിക്കുകയായിരുന്നു..
 
ഭാര്യ: വരിക്കോട്ട് മല്ലിശ്ശേരി ഇല്ലത്ത് സാവിത്രി അന്തർജ്ജനം

മക്കൾ: ആര്യ കൃഷ്ണൻ നമ്പൂതിരി കക്കാട്ട്, മന മാന്ത്രൽ മഴൂർ
ദാമോദരൻ നമ്പൂതിരി 
മുക്കുന്ന്,( ജ്യോത്സ്യർ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്