അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം

<
കുറ്റ്യാട്ടൂർ : ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം കുറ്റ്യാട്ടൂർ കെ.എ.കെ. എൻ.എസ്.എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത കാഥികൻ സുബൈർ തോട്ടിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുഗതകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. എം.ആർ.നിയാസ്,ഒ.കെ.മേഘ,ടി.ഇ.രാധാമണി,കെ.കെ.ഹരിഗോവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.സി.ഹബീബ് സ്വാഗതവും ഇൻഷ.സി.വി നന്ദിയും പറഞ്ഞു. 

<

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്