മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്വപ്നം ഫൗണ്ടേഷൻ കലാസരണി സംഘടിപ്പിച്ചു

സ്വപ്നം ഫൗണ്ടേഷൻ കലാസരണി സംഘടിപ്പിച്ചു

സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച  കലാകാര കൂട്ടായ്മയായ  "കലാസരണി " കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കലാകാരന്മാരുടെ ജീവിതസായാഹ്നം ദുരിതപൂർണ്ണമാകുന്നത് സാമൂഹ്യപ്രശ്നം; മേയർ അഡ്വ.ടി.ഒ.മോഹനൻ

കണ്ണൂർ: സമൂഹത്തിന്റെ നന്മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന കലാകാരന്മാരുടെ ജീവിതസായാഹ്നം ദുരിതപൂർണ്ണമാകുന്ന അവസ്ഥ വലിയ സാമൂഹ്യപ്രശ്നമാണെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ.മോഹനൻ. സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച  കലാകാര കൂട്ടായ്മ "കലാസരണി " ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി.വിശാഖൻ, ട്രഷറർ കെ.എൻ. രാധാകൃഷ്ണൻ, കെ.പി.ജയബാലൻ, എച്ച്. വിൽഫ്രഡ് , സിനിമാ സംവിധായകൻ ജിമ്മി കിടങ്ങറ, കെ.സദാനന്ദൻ നായർ , ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത് കുമാർ, കൃഷ്ണകുമാർ മങ്കൊമ്പ്, ടി.കെ. സരസമ്മ , സുനീഷ് അരങ്ങേത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇന്ത്യയിലും വിദേശത്തും കലാവതരണം നടത്തുന്നതിന് കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒന്നാം ഘട്ട അഭിമുഖവും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്