പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ ശ്രീ കെ കരുണാകരന്റെ  പതിമൂന്നാമത് ചരമ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ  അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി. ശശിധരൻ, ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ, കെ എസ് എസ് പി എ  ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, സീനിയർ കോൺഗ്രസ് നേതാവ് കെ പി ചന്ദ്രൻ മാസ്റ്റർ, യൂസഫ് പാലക്കൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ സി രമണി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  എ. കെ ബാലകൃഷ്ണൻ, ജിനേഷ് ചാപ്പാടി, നാസർ കോർളായി, പ്രേമരാജൻ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. അജയൻ പെരുവങ്ങൂർ, മുസമ്മിൽ, ഫാത്തിമ, ബാലകൃഷ്ണൻ മാസ്റ്റർ, സലാം മാടോളി, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്