എഴുത്തഛനും, പൂന്താനവും നവോത്ഥാനത്തിന്റെ സാരഥികൾ; കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ

മണ്ഡലോത്സവത്തിന്റെ ഭാഗമായി കണ്ണൂർ മുനീശ്വരൻ കോവിലിൽ എഴുത്തഛനും പൂന്താനവും നവോത്ഥാനത്തിന്റെ സാരഥികൾ എന്ന വിഷയത്തെ അധികരിച്ച് കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു.
കണ്ണൂർ: ഭാഷാ പിതാവായ എഴുത്തച്ഛനും ഭക്തകവി പൂന്താനവും കേരളീയ നവോത്ഥാനത്തിന്റെ മുഖ്യശില്പികൾ ആണെന്ന് ശ്രീ ശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹരിനാമകീർത്തനവും കൃഷ്ണഗാഥയും മലയാളത്തിൽ എഴുതിയ ഉപനിഷത്താണ് .ഭക്തിയോടൊപ്പം ജ്ഞാനവും, വൈരാഗ്യവും ഇത്രമേൽ കോർത്തിണക്കിയ കാവ്യം  ഇല്ലെന്ന് തന്നെ പറയാം. ഉച്ചനീചത്വങ്ങൾ കൊണ്ടും, അസമത്വങ്ങൾ കൊണ്ടും, മൂല്യച്യുതികൊണ്ടും ദിശാബോധം നഷ്ടപ്പെട്ട പോയ കേരളീയ ജനതക്ക് ഉത്തമ കാവ്യങ്ങളിലൂടെ നേർവഴി കാട്ടിയവരാണ് എഴുത്തച്ഛനും പൂന്താനവും. കണ്ണൂർ മുനീശ്വരൻ കോവിലിൽ ഹരിനാമകീർത്തനത്തെയും , ജ്ഞാനപ്പാനയും അധികരിച്ച് അഞ്ചുദിവസത്തെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് 11 ആചാര്യന്മാർ നയിക്കുന്ന 41 ദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര വളരെയേറെ ഭക്തജന ശ്രദ്ധ ആകർഷിച്ചു വരുന്നു. എല്ലാ ദിവസവും പായസ വിതരണവും നടന്നുവരുന്നു.പരിപാടികൾ ഡിസംബർ 27ന് ഗുരുപൂജയോടെ സമാപിക്കും.ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി കെ ജയചന്ദ്രൻ , പ്രസിഡണ്ട് സി കെ ശ്രീഹരി, പി അശോകൻ ,എൻ കെ പത്മരാജൻ ,പി ധനരാജൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്