മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ഷംസു കൂളിയാലിൻ്റെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു

സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ഷംസു കൂളിയാലിൻ്റെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു

മയ്യിൽ :- മലപ്പട്ടം ചൂളിയാട് കടവ് വളവിൽ ടിപ്പർലോറിയിടിച്ച് UKG വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ചേലേരി എടക്കൈതോടിലെ  ഷംസു കൂളിയാലിൻ്റെ മകൻ മുഹമ്മദ് ത്വാഹ(6)യാണ് മരണപ്പെട്ടത്. മയ്യിൽ LP സ്കൂൾ വിദ്യാർത്ഥിയാണ്.

ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.
സ്‌കൂളിൽ നിന്ന് മടങ്ങി വരവെ ഉമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം.ടിപ്പർ ലോറി ഇടിച്ച മുഹമ്മദ്ത്വാഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആസ്പത്രിയിലാണുള്ളത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്