കമ്പിൽ ചെറുവാക്കര കുറുവൻ പറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 31 മുതൽ ജനുവരി 3 വരെ

കമ്പിൽ ചെറുവാക്കര കുറുവൻ പറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 31 മുതൽ ജനുവരി 3 വരെ (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) നടക്കും. 2023 ഡിസംബർ 31 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങ് സോപാനരത്നം കലാചാര്യ പയ്യന്നൂർ ശ്രീ കൃഷ്ണമണിമാരാരുടെ സാന്നിധ്യത്തിൽ ബഹു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ ഉദ്ഘാടനം ചെയ്യും. നാറാത്ത് ഗ്രാമപഞ്ചായത്ത് 1 വാർഡ് മെമ്പർ ശ്രീമതി ശ്യാമള കെ ആശംസയും പറയും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.
2024 ജനുവരി 1 തിങ്കളാഴ്ച രാവിലെ ഗണപതിഹോമം വൈകുന്നേരം 3:30ന് ശ്രീ ഗുരുപൂജ, നിവേദ്യ സമർപ്പണം 5 മണിക്ക് ധർമ്മ ദൈവത്തിൻറെ വെള്ളാട്ടം 6 മണിക്ക് ഊർപഴശി ദൈവത്താർ, വേട്ടയ്ക്കൊരു മകൻ എന്നിവയുടെ വെള്ളാട്ടം, രാത്രി 7:30ന് കുട്ടി ശാസ്തൻ വെള്ളാട്ടം, 8:30 ന് കണ്ഠാകർണ്ണൻ വെള്ളാട്ടം തുടർന്ന് കലശം എതിരേക്കൽ നെടുബാലിയൻ ദൈവം, അറയിൽ ചുകന്നമ്മ, തായ്പരദേവത എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം
2024 ജനുവരി 2 ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് ധർമ്മദൈവം പുറപ്പാട് പുലർച്ചെ 2 മണിക്ക് ഊർപഴശി ദൈവത്താർ, വേട്ടയ്ക്കൊരു മകൻ പുറപ്പാട്  4 മണിക്ക് കണ്ഠാകർണ്ണൻ 5:30ന് കുട്ടിശാസ്തൻ പുറപ്പാട്, രാവിലെ 10 മണിക്ക് കാണിയാമ്പള്ളി വൈകുന്നേരം 4 മണിക്ക് ശ്രീ ഗുരുപൂജ, നിവേദ്യ സമർപ്പണം ആറുമണിക്ക് ഗുളികന്റെ വെള്ളാട്ടം 8 മണിക്ക് നെടുബാലിയൻ ദൈവത്തിന്റെ വെള്ളാട്ടം തുടർന്ന് കാര കയ്യേൽക്കൽ 11 മണിക്ക് വിഷ്ണുമൂർത്തിയുടെ തോറ്റം തുടർന്ന് അറയിൽ ചുകന്നമ്മ, തായ്പരദേവത തോറ്റം
2024 ജനുവരി 3 ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട് 5 മണിക്ക് നെടുബാലിയൻ ദൈവത്തിന്റെ പുറപ്പാട് 7 മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട് 9 മണിക്ക് അറയിൽ ചുകന്നമ്മ പുറപ്പാട് 9:30ന് തായിപരദേവതയുടെ പുറപ്പാട് വൈകുന്നേരം ആറടിക്കൽ.

കളിയാട്ടത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ (ജനുവരി 1, 2) തീയതികളിൽ രാത്രി 7:30. മുതൽ 9:30 വരെയും സമാപന ദിവസം ബുധനാഴ്ച (ജനുവരി 3) ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്