പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവം ഡിസംബർ 20 മുതൽ 27 വരെ നടക്കും. 20-ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി ഇരുവശേരി പുടവരില്ലത്ത് ഹരി ജയന്തൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം. തുടർന്ന് കേളി, നൃത്ത നൃത്യങ്ങൾ എന്നിവയുണ്ടാകും.
21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6. 30-ന് മേളത്തോടുകൂടി ആനപ്പുറത്ത് എഴുന്നള്ളത്ത്, നാദസ്വരം, ഓട്ടം തുള്ളൽ, ഉച്ചക്ക് അന്നദാനം, ചാക്യാർകൂത്ത്, വൈകിട്ട് തായമ്പക, കേളി, കൊമ്പു പറ്റ്, കാഴ്ച ശീവേലി, പഞ്ചവാദ്യത്തോടും നാദസ്വരത്തോടും കൂടി ആനപ്പുറത്ത് എഴുന്നള്ളത്ത്, രാത്രിയിൽ തിടമ്പു നൃത്തം.
21ന് രാത്രി 9 .30 -ന് ഭക്തിഗാന സുധ.
22-ന് രാത്രി 9.30 -ന് കോട്ടക്കൽ പി. എസ്. വി നാട്യ സംഘത്തിൻറെ കഥകളി.
23ന് രാത്രി 9.30 മുതൽ നൃത്തമഞ്ജരി.
24ന് രാത്രി 9.30-ന് നൃത്തനിത്യങ്ങൾ,
25ന് രാത്രി 9.30 ന് സംഗീതാർച്ചന,
27-ന് രാവിലെ എട്ടിന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, നാദസ്വരം, മേളം എന്നിവയോട് കൂടി തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്കൽ, ആറാട്ട് സദ്യ എന്നിവയുണ്ടാകും.
Post a Comment