മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഴീക്കോട് ഹൈസ്ക്കൂൾ 1982 എസ്.എസ്.എൽ.സി ബാച്ച് 'സ്‌മൃതി മധുരം-82' സംഘടിപ്പിച്ചു

അഴീക്കോട് ഹൈസ്ക്കൂൾ 1982 എസ്.എസ്.എൽ.സി ബാച്ച് 'സ്‌മൃതി മധുരം-82' സംഘടിപ്പിച്ചു

അഴീക്കോട്: അഴീക്കോട് ഹൈസ്ക്കൂളിൽ 1982ൽ എസ്.എസ്.എൽ.സിക്ക് പഠിച്ചവരുടെ 41 വർഷത്തിന് ശേഷമുള്ള ആദ്യ സംഗമം സ്മൃതി മധുരം-82 എന്ന പേരിൽ സംഘടിപ്പിച്ചു. ഡിസംബർ 24 ന്ന് കണ്ണൂർ റോയൽ ഓമാർ സിൽ നടന്ന സംഗമം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ.എ.എസ്. ഷിറാസ് ഉൽഘാടനം ചെയ്തു. എ.വി.ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ രഘൂത്തമൻ, മുസ്തഫ എന്നിവരെ ആദരിച്ചു... 135 ഓളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു... ചടങ്ങിൽ എം.വിനോദ് കുമാർ, പ്രദീപൻ എന്നിവർ സംസാരിച്ചു. എൻ. മനോജ് കുമാർ, സുജിത്ത്, പ്രദീപൻ, അനിൽ കുമാർ, താജുദീൻ, മഞ്ജുള, റോജ, അജിത എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്