മയ്യിൽ : കാട് പടർന്ന് കാൽനടയാത്രക്കാർ ദുരിതത്തിലായ ചന്ദനക്കുളം-ചെക്കിക്കുളം കനാൽ റോഡ് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി DYFI ചെറുപഴശ്ശി മേഖലാ കമ്മിറ്റി ശുചീകരിച്ചു. മുൻ മേഖലാ പ്രസിഡന്റ് പി രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം അശ്വന്ത് അധ്യക്ഷനായി. മേഖല സെക്രട്ടറി കെ ഷിബിൻ സംസാരിച്ചു. മേഖലാ ജോ. സെക്രട്ടറി എം വി സായൂജ് സ്വാഗതവും മേഖല കമ്മിറ്റി അംഗം ഖാദർ പാലത്തുങ്കര നന്ദിയും പറഞ്ഞു.
Post a Comment