മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

DYFI വേശാല മേഖലാ കമ്മറ്റി പാലിയേറ്റീവ് പ്രവർത്തനം സംഘടിപ്പിച്ചു

DYFI വേശാല മേഖലാ കമ്മറ്റി പാലിയേറ്റീവ് പ്രവർത്തനം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി വേശാല മേഖലാ കമ്മിറ്റി യൂണിറ്റുകളിലെ കിടപ്പ് രോഗികളുടെ വീട് സന്ദർശിച്ചുകൊണ്ട് പാലിയേറ്റീവ് പ്രവർത്തനം നടത്തി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് എം ശ്രീരാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിജിലേഷ് പറമ്പൻ, പ്രസിഡണ്ട് ഷിജു പി, ട്രഷറർ കെ പി ബൈജേഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ കൃഷ്ണൻ, പി ഭാസ്ക്കരൻ, കെ.പി ചന്ദ്രൻ, എ ഗിരിധരൻ, കെ.വി പ്രതീഷ്, ആശ വർക്കർ എം.കെ.രാഗിണി, DYFI  മേഖലാ കമറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 16 യൂണിറ്റിലുമായി 42 പേരെ കണ്ട് പാരിതോഷികവും നൽകി.
കഴിഞ്ഞ വർഷം മുതലാണ് മേഖല കമ്മിറ്റി കൂത്തുപ്പറമ്പ് രക്തസാക്ഷി  ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്