കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഓഫീസിന് മുന്നിൽ മുസ്‌ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു
കൊളച്ചേരി : അവശ്യസാധനങ്ങളുടെ വിലക്കയറ്റവും നികുതി വർദ്ധനവും കാരണം തീരാ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേൽ അധികഭാരം കയറ്റുന്ന രൂപത്തിൽ വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ.ബി കൊളച്ചേരി സെക്ഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സമദ് കടമ്പേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ
വൈസ് പ്രസിഡണ്ട് അലി മംഗര മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം സ്വാഗതം പറഞ്ഞു, മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം കെ ഹംസ മൗലവി പള്ളിപ്പറമ്പ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, ഭാരവാഹികളായ പി.യൂസുഫ് പള്ളിപ്പറമ്പ്, കെ ശാഹുൽ ഹമീദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ജില്ലാ പഞ്ചായത്തംഗം കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ഷമീമ, ഗ്രാമ പഞ്ചായത്ത് അംഗം എം റാസിന , വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.പി ഫൗസിയ സംസാരിച്ചു. ധർണ്ണക്ക് മുന്നോടിയായുള്ള പ്രകടനം കമ്പിൽ ടൗണിൽ നിന്നാരംഭിച്ചു.
Post a Comment