ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആറാം ലോക കിരീടം ചൂടി ഓസ്‌ട്രേലിയ. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി.
ഹെഡ് 120 ബോളില്‍ 4 സിക്‌സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 7, മിച്ചെല്‍ മാര്‍ഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 240 റൺസ് മാത്രമാണ് നേടാനായത്. കളം നിറഞ്ഞ് കളിച്ച ഓസ്‌ട്രേലിയൻ ബോളറുമാരും ഫീൽഡറുമാരും ചേർന്നപ്പോൾ ഇന്ത്യക്ക് ഉത്തരം ഇല്ലാതെ ആയി.
Post a Comment