മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനം അപമാനകരം: അബ്ദുള്ള നാറാത്ത്

ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനം അപമാനകരം: അബ്ദുള്ള നാറാത്ത്

പുതിയതെരു : ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി  ഇന്ത്യ സന്ദർശിക്കുന്നതിൽ പ്രതിഷേധിച്ച്  ആന്റണി ബ്ലിങ്കൻ ഗോ ബാക്ക് എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.

സാമ്രാജ്യത്വ-സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ട് കെട്ടിന്റെ  ഭാഗമാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനം രാജ്യത്തെ ജനതയ്ക്ക് അപമാനമാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് പറഞ്ഞു.  

ഇന്ത്യൻ ജനത എന്നും ഫലസ്തീനോടൊപ്പമാണെന്നും ഇന്ത്യൻ ഫാഷിസ്റ്റ് സർക്കാർ ഇസ്രായേലിന് പിന്തുണ നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗം നവാസ്  ടി കെ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് റിഷാദ് കാട്ടാമ്പള്ളി സംസാരിച്ചു.

ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ല മന്ന, മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, , മണ്ഡലം കമ്മിറ്റി അംഗം ഷാഫി സി. ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി യാസീൻ.ടി കെ, സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്