മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്വർഗ്ഗീയ സി എ ഷാജി അനുസ്മരണം സംഘടിപ്പിച്ചു

സ്വർഗ്ഗീയ സി എ ഷാജി അനുസ്മരണം സംഘടിപ്പിച്ചു

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് കുറ്റ്യാട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട സി എ ഷാജിയുടെ മൂന്നാം ചരമവാർഷികവും അനുസ്മരണവും  കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഏരിയ പ്രസിഡന്റ് പ്രമോദിന്റെ അധ്യക്ഷതയിൽ  ടി സി മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്  ട്രഷറർ ബാബുരാജ് രാമത്ത്  മുതിർന്ന പ്രവർത്തകരായ ശിവദാസൻ  ടി വി സുധാകരൻ, ദാമോധരൻ പാലക്കൽ എന്നിവർ ഓർമ്മകൾ പങ്കു വെച്ച് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്