©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്ര അഖിലഭാരത ഭാഗവതസത്രം; തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്ര തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്ര അഖിലഭാരത ഭാഗവതസത്രം; തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്ര തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന അഖിലഭാരത ഭാഗവതസത്രത്തിന്റെ ഗുരുവായൂർ നിന്നും ആരംഭിച്ച ഗുരുവായൂരപ്പൻ്റെ തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്രയ്ക്ക് എടക്കാട് ഉർപ്പഴശ്ശിക്കാവിൽ തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു.
തെയ്യക്കോലധാരികളായ നാരായണൻ പെരുവണ്ണാൻ, പുഴാതി പെരുമലയൻ കുഞ്ഞിരാമ പെരുമലയൻ, നാറാത്ത് പെരുമലയൻ ബാലൻ പെരുമലയൻ, പുഴാതി സന്തോഷ് പണിക്കർ, ചിറക്കൽ മുരളി പണിക്കർ, ചിറക്കൽ അഭിരാം പണിക്കർ, മൂത്താണിശ്ശേരി ബാബു പെരുവണ്ണാൻ ഉർപ്പഴശ്ശി കാവിലെ കോലധാരി മോഹനൻ പെരുവണ്ണാൻ ചേർന്ന് പുഷ്പാർച്ചന നടത്തിയാണ് രഥയാത്രയെ വരവേറ്റത്. ഭാഗവത സത്ര സമിതി വർക്കിംഗ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി, ജനറൽ കൺവീനർ മുരളി മോഹനൻ കെ വി, കൂടാതെ ക്ഷേത്ര പ്രതിനിധികളായ ബാബുരാജേന്ദ്രൻ അഡ്വക്കേറ്റ് ശ്രീകാന്ത്. നവാക്ഷരി ട്രസ്റ്റികളായ മനോഹരൻ ഇപി സന്തോഷ് കുമാർ പി പി, ജയ നാരായണൻ കെ വി, രാഹുൽ രാജീവ് സിസി രതീഷ്, അജയ കുമാർ, മാതൃസമിതി ചെയർപേഴ്സൺ ഡോക്ടർ പ്രമീള ജയറാം, കൺവീനർ സജിന ചന്ദ്രൻ,  ഫൈനാൻസ് കമ്മിറ്റി  ജോയിൻ കൺവീനർ സുശീല ശശിധരൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്