മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാടയുടെ ലോകം അരങ്ങിലേക്ക്

മാടയുടെ ലോകം അരങ്ങിലേക്ക്

സി.വി.ശ്രീരാമൻ്റെ  പൊന്തൻമാട, ശീമ തമ്പുരാൻ എന്നിവയെ ആസ്പദമാക്കി ഗണേഷ് ബാബു മയ്യിൽ സംവിധാനം ചെയ്യുന്ന മാടയുടെ ലോകം എന്ന നാടകം മയ്യിൽ നാടകക്കൂട്ടം നാലാമത് വാർഷികത്തോടനുബന്ധിച്ച് ഡിസംബർ അവസാനവാരം അരങ്ങിലെത്തുന്നു.
വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി മയ്യിൽ സി.ആർ.സി വായനശാലയിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വി.വി.മോഹനൻ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ ഷീനു സ്വാഗതവും ബാബു പണ്ണേരി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി. ശ്രീജിനി, സംവി ധായകൻ ഗണേഷ് ബാബു മയ്യിൽ, അനുപ് ലാൽ, ഒ എം അജിത് മാസ്റ്റർ, കെ.കെ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹി കളായി എൻ. അനിൽ കുമാർ (ചെയർമാൻ) ഒ.എം.അജിത് മാസ്റ്റർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്