മയ്യിൽ : പഠനപ്രവർത്തനങ്ങളിൽ വൈവിധ്യങ്ങൾ തേടുകയാണ് മയ്യിൽ കയരളത്തെ കയരളം നോർത്ത് എ എൽ പി സ്കൂൾ. ഒരോ പ്രവർത്തനങ്ങളും കുട്ടികൾക്ക് നവ്യാനുഭവമാക്കി തീർക്കുകയാണ് ഒരോ ക്ലാസ് മുറികളും. ഒന്നാം തരത്തിലെ കൂട്ടുകാർക്ക് പാഠം പഠിക്കാൻ സ്കൂളിൽ കൂട്ടുകാർ ഒത്തൊരുമിച്ച കാഴ്ചയാണ് കാണാൻ സാധിച്ചത്. വിവിധ തരം പഴങ്ങളാണ് എൽ കെ ജി മുതൽ അഞ്ച് വരെ ക്ലാസിലെ മുഴുവൻ കുട്ടികളും കൂട്ടുകാർക്കായി കരുതിയത്. പഴങ്ങളുപയോഗിച്ച് ഫ്രൂട്ട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫ്രൂട്ട്സ് സലാഡും തയ്യാറാക്കി. പരിപാടി പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. എം പി നവ്യ, വി സി മുജീബ്, എ ഒ ജീജ, കെ പി ഷഹീമ, കെ വൈശാഖ്, ധന്യ, ശ്യാമള എന്നിവർ നേതൃത്വം നൽകി. ഫ്രൂട്ട്സ് ഫെസ്റ്റ് വീഡിയോ നവമാധ്യമങ്ങളിൽ ഇതിനോടകം ആളുകൾ ഏറ്റെടുത്തു. പതിനായിരത്തിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോ കണ്ടത്. ലിങ്ക്: https://www.instagram.com/reel/CzJSg-oyQX1/?igshid=MTc4MmM1YmI2Ng==
Post a Comment