മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാപ്പിനിശ്ശേരി ഉപജില്ല കലോത്സവത്തിന് തിരശ്ശീല വീണു; കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

പാപ്പിനിശ്ശേരി ഉപജില്ല കലോത്സവത്തിന് തിരശ്ശീല വീണു; കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

കണ്ണാടിപ്പറമ്പ്: കഴിഞ്ഞ നാല് ദിവസങ്ങളായി (13,14,15,16) കണ്ണാടിപ്പറമ്പ് ഹൈസ്കൂളിൽ നടന്നുവന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു. പ്രൗഢഗംഭീരമായ സമാപനത്തിൽ  കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 

ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പിലെ പ്രധാന വേദിയായ ഹംസധ്വനിയിൽ വെച്ച് നടന്ന സമ്മേളനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഡ്വ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ബൈജു കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ കെ വചസ് രതീഷിന് എച്ച് എം ഫോറം അവാർഡ് നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ശ്രീ ഹാഷിം എം സി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മുരളീധരൻ ടി ഒയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പാപ്പിനിശ്ശേരി ഉപജില്ലാ എ ഇ ഒ ശ്രീമതി ബിജിമോൾ ഒ കെ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത് കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ, കണ്ണാടിപ്പറമ്പ് ദേശ സേവാ യുപിഎസ് എച്ച് എം ശ്രീമതി ഗീത എം വി എന്നിവർ ആശംസ അർപ്പിച്ചു. പാപ്പിനിശ്ശേരി ഉപജില്ലയിലെ മുഴുവൻ എൽപി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി 5000ത്തോളം വിദ്യാർത്ഥികൾ മേളയുടെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി ലത സി നന്ദിയും പ്രകാശിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ, അറബിക് കലോത്സവം, സംസ്കൃത കാലോത്സവം ഓവറോൾ ട്രോഫിയും ജിഎച്ച്എസ്എസ് കണ്ണാടി സ്കൂളിന് തന്നെ ലഭിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്