കുറ്റ്യാട്ടൂർ കൂട്ടായ്മ

കുറ്റ്യാട്ടൂർ: കലാ- കായിക-സാമൂഹ്യ- സാംസ്കാരിക- ശാസ്ത്ര മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിന്നും വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനും രൂപീകരിക്കപ്പെട്ട "കുറ്റ്യാട്ടൂർ കൂട്ടായ്മ"യുടെ ഔപചാരികമായ ഉഘാടനം ചെയർമാൻ വി. മനോമോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പ്രശസ്ത സാംസ്കാരിക പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ വി.കെ.സുരേഷ് ബാബു കുറ്റ്യാട്ടൂർ എ.എൽ.പി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.
കുറ്റ്യാട്ടൂർ ഗ്രാമ പ ബായത്ത് മെമ്പർമാരായ എ. മിനി, അഡ്വ. ജീൻസി ജയപ്രകാശ്, രക്ഷാധികാരി കെ. പത്മനാഭൻ മാസ്റ്റർ പ്രൊഫ: പി.പി. കുഞ്ഞിക്കൃഷ്ണൻ, ഹെസ് മാസ്റ്റർ എ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കൺവീനർ എ.കെ. രാമചന്ദ്ര സ്വാഗതവും ജോ.കൺവീനർ സിദ്ധാർത്ഥ്നമ്പ്യാർ നന്ദിയും പറഞ്ഞു സംഗീതസദസ്സ്, കോൽക്കളി, തിരുവാതിരക്കളി, കൈ കൊട്ടിക്കളി എന്നീ കലകളും അരങ്ങേറി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്