പാമ്പുരുത്തി : കാലവർഷക്കെടുതിയിൽ തകർന്ന പാമ്പുരുത്തി പാലത്തിന് സമീപമുള്ള സ്ഥലങ്ങൾ റിവർ മാനേജ്മെന്റ് സ്റ്റേറ്റ്ലെവൽ ടെക്നിക്കൽ കമ്മിറ്റി അംഗം ആർ അജയൻ സന്ദർശിച്ചു. ഡെപ്യൂട്ടി കലക്ടർ ടി.വി രജ്ഞിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഖാലിസ, ഇറിഗേഷൻ അസി. എഞ്ചിനീയർ ടി.എം ശരത്, കൊളച്ചേരി വില്ലേജ് ഓഫീസർ കെ വി മഹേഷ് തുടങ്ങിയവർ അനുഗമിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി തുടങ്ങിയവരുമായി ആർ അജയൻ ആശയവിനിമയം നടത്തി.
Post a Comment