©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക ൾ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി​; 5000 രൂ​പ പി​ഴ ചു​മ​ത്താ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക ൾ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി​; 5000 രൂ​പ പി​ഴ ചു​മ​ത്താ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

തിരുവനന്തപുരം: നിരവ​ധി ഹൈ​കോ​ട​തി വി​ധി​ക​ളും സർക്കാ​ർ ഉ​ത്ത​ര​വു​ക​ളും വ​ന്നി​ട്ടും ന​ട​പ്പാ​ക്കാ​നാ​വാ​തെ​പോ​യ പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നിർദേ​ശം. ഇ​വ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​ത്ത​ത് പൊതുവരുമാനം നഷ്ടപ്പെടാൻ കാരണമായെന്ന വി​ല​യി​രു​ത്ത​ലി​ൽ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി 5000 രൂ​പ പി​ഴ ചു​മ​ത്താ​നാ​ണ് ത​ദ്ദേ​ശ​ത​ല​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച നി​രീ​ക്ഷ​ണ​സ​മി​തി​യോ​ട് വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 1999ലെ ​കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​പ്ര​കാ​രം ബോ​ർ​ഡ് ഒ​ന്നി​ന് പ​ര​മാ​വ​ധി 5000 രൂ​പ പി​ഴ​യും നീ​ക്കാ​നു​ള്ള ചെ​ല​വും ഈ​ടാ​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ - വ​ർ​ഗ - ബ​ഹു​ജ​ന - സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ​ല​ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ന​ട​പ​ടി​ക​ൾ കാ​ര്യ​മാ​യി പു​രോ​ഗ​മി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31ലെ ​ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ നീ​ക്കാ​ൻ ത​ദ്ദേ​ശ​ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക സ​മി​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ല​ത​ല നി​രീ​ക്ഷ​ണ സ​മി​തി​ക​ളും രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

പൊ​ലീ​സ്, എ​ൻ.​എ​ച്ച്.​എ.​ഐ, ത​ദ്ദേ​ശം, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന​താ​ണ് നി​രീ​ക്ഷ​ണ സമിതി​ക​ൾ. ഈ ​സ​മി​തി​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. 2021 ഡി​സം​ബ​റി​ലാ​ണ് കൊ​ടി​തോ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വ്യ​വ​ഹാ​ര​ത്തി​ൽ ഹൈ​കോ​ട​തി ആ​ദ്യ​മാ​യി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. തുടർന്ന് വി​ധി​യും ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​മാ​യി ആ​റു​ത​വ​ണ വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യി ഫ​ല​മു​ണ്ടാ​യി​ല്ല.

ആ​റ് ഉ​ത്ത​ര​വു​ക​ളാ​ണ് വി​ഷ​യ​ത്തി​ൽ ത​ദ്ദേ​ശ​വ​കു​പ്പും പു​റ​ത്തി​റ​ക്കി​യ​ത്. ഒ​ടു​വി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​ർ ന​ട​പ​ടി നി​രീ​ക്ഷി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഒക്ടോ​ബ​ർ 31ന് ​ത​ദ്ദേ​ശ​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും അ​മി​ക്ക​സ് ക്യൂ​റി​യെ​യും കേ​ട്ട ഹൈ​കോ​ട​തി വി​ഷ​യ​ത്തി​ൽ മ​തി​യാ​യ പി​ഴ ചു​മ​ത്തി​യേ തീ​രൂ​വെ​ന്ന് ക​ർ​ശ​ന​മാ​യി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്