ഭരണഘടനാ ദിനാചരണം 26ന്

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും തിരുവനന്തപുരം ഗവ. ലോ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭരണഘടനാ ദിനാചരണം 26ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ ജസ്റ്റിസ് കെ. എം. ജോസഫ് (സുപ്രീം കോടതി റിട്ട. ജഡ്ജി) ഉദ്ഘാടനം നിർവഹിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ആർ. ശക്തിധരൻ അധ്യക്ഷത വഹിക്കും. ദിനാചരണത്തോടനുബന്ധിച്ച് ‘Redefining Democracy Through Transformative Constitutionalism’ എന്ന വിഷയത്തിൽ ജസ്റ്റിസ് കെ. എം. ജോസഫ് സംസാരിക്കും. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും രൂപീകരിച്ചിട്ടുള്ള എഫ്.ഡി.എസ്.ജെയുടെ ആഭിമുഖ്യത്തിൽ അന്നേദിവസം 200ലധികം സ്ഥാപനങ്ങളിൽ ഭരണഘടനാ ദിനാചരണം നടക്കുമെന്ന് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു. സി. അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്