കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മണ്ഡല മാസാചരണ പരിപാടികൾക്ക് നവം.17 ന് തുടക്കമാവും

കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മണ്ഡല മാസാചരണ പരിപാടികൾക്ക് വൃശ്ചികം 1 ആയ നവം.17 ന് തുടക്കമാവും.നവംബർ 17 മുതൽ ഡിസംബർ 27 വരെയായി (വൃശ്ചികം 1 മുതൽ  ധനു 11 വരെ) വിവിധ പരിപാടികൾ നടക്കും.എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 6ന് ഭജന, ദീപാരാധന, കർപ്പൂരാരാധന, ആദ്ധ്യാത്മിക സദസ്സ് എന്നിവ ഉണ്ടാവും.

വൃശ്ചികം 1 ആയ നവം.17 വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമം, മുദ്ര ധരിക്കൽ എന്നിവ നടക്കും.

നവം.18 ശനിയാഴ്ച വൈകിട്ട് 6ന് സാംസ്കാരിക സദസ്സ് നടക്കും. കൂടാളി ഹയർ സെക്കൻററി സ്കൂൾ, പ്രധാനധ്യാപകൻ കെ വി മനോജ് മാസ്റ്റർ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടക്കും.

നവം.26 ഞായറാഴ്ച ആധ്യാത്മിക സദസ്സ് നടക്കും.അഡ്വ.സി ഒ ഹരീഷ്  മുഖ്യഭാഷണം നടത്തും. തുടർന്ന് മേൽശാന്തി ശ്രീ വെങ്കിട്ട രാമൻ വകയായുള്ള നിറമാലയും നടക്കും.

ഡിസംബർ 2 ശനിയാഴ്ച വൈകിട്ട് ഭജനയും തുടർന്ന് നടക്കുന്ന ആധ്യാത്മിക സദസ്സിൽ സി പി ഗോപാലകൃഷണൻ, ചേലേരി മുഖ്യഭാഷണം നടക്കും.

ഡിസംബർ 9 ശനിയാഴ്ച ഭജനയും തുടർന്ന് നടക്കുന്ന ആധ്യാത്മിക സദസ്സിൽ പി കെ കുട്ടികൃഷ്ണൻ, ചേലേരി മുഖ്യഭാഷണം നടത്തും.

ഡിസംബർ 16ശനിയാഴ്ച ഭജനയും തുടർന്ന് കേണൽ വെങ്കിട്ടരാമൻ ആധ്യാത്മിക സദസ്സും നടക്കും

ധനു 10 ആയ ഡിസം. 26 ചൊവ്വാഴ്ച ഭജനയും നിറമാലയും നടക്കും.

മണ്ഡല മാസത്തിൽ ശനിയാഴ്ചകളിൽ ക്ഷേത്രത്തിൽ നിറമാല നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കമ്മിറ്റിയുമായി 9495881596/9747082087 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്