Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാനന പാതയിൽ സുരക്ഷ ഒരുക്കി വനം വകുപ്പ്: ദർശനം നടത്തിയത് 1,61,789 അയ്യപ്പന്മാർ

കാനന പാതയിൽ സുരക്ഷ ഒരുക്കി വനം വകുപ്പ്: ദർശനം നടത്തിയത് 1,61,789 അയ്യപ്പന്മാർ

പത്തനംതിട്ട: മണ്ഡലകാലം മൂന്നുദിവസം പിന്നിടുമ്പോൾ 1,61,789 പേരാണ് ഇതുവരെ ദർശനത്തിനായി എത്തിയത്. വെർച്വൽ ക്യൂ വഴി 37,848 പേരും, പുൽമേട് വഴി 94 അയ്യപ്പന്മാരും ആണ് സന്നിധാനത്ത് എത്തിയത്. ഇന്നലെ അയ്യപ്പന്മാർക്കായി തുറന്ന കാനന പാതയിൽ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റു പരാതികളോ ഉണ്ടായിട്ടില്ല. കാനനപാതയിൽ 50 ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന്  ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജികുമാർ അറിയിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്