മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വ്യാപാരികൾക്ക് കൂടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

വ്യാപാരികൾക്ക് കൂടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

തളിപ്പറമ്പ്, ചൊറുക്കള, ബാവുപ്പറമ്പ്, മുല്ലക്കൊടി, മയ്യിൽ, ചാലോട് വഴി പോകുന്ന കണ്ണൂർ എയർപോർട്ട് റോഡിൻെറ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും കൂടി അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എം.എൽ.എ. എം.വി. ഗോവിന്ദൻ മാസ്റ്റർക്ക്  നിവേദനം നൽകി. വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏറിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ,ഏരിയ ഭാരവാഹികളായ പി.വി.ശശിധരൻ, എസ്.രാജേഷ്, എം.എം.ഗിരീശന്‍, പി.ഉല്ലാസൻ എന്നിവരടങ്ങിയ സംഘം എം.എൽ.എ.യെ നേരിൽ കണ്ട് ചർച്ച നടത്തി.
വിഷയത്തിൽ ഇടപെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും കൂടി അർഹമായ നഷ്ടപരിഹാരം  ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് എം.എൽ.എ. സമിതി നേതാക്കൾക്ക് ഉറപ്പു നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്