മയ്യിൽ സി.ആർ സി യിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

ഒക്ടോബർ 2 ഗാന്ധി ജയന്തി പ്രമാണിച്ച് മയ്യിൽ കെ.കെ. സ്മാരക പബ്ലിക്ക് ലൈബ്രറി & സി ആർ.സി ബാലവേദിയുടെ ആഭിമുഖ്യത്തിൽ യു.പി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം , ക്വിസ്സ് എന്നിവ നടത്തി. 
ബാലവേദി പ്രസിഡണ്ട് ജിവിക്ക് ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ CRC പ്രസിഡണ്ട് ശ്രീ.കെ.കെ. ഭാസ്ക്കരൻ ഉൽഘാടന കർമ്മം നിർവ്വഹിച്ചു. ക്വിസ്സ് മാസ്റ്റർ പി.ദിലീപ് കുമാർ മാസ്റ്റർ കെ.വി യശോദ ടീച്ചർ കെ.കെ. രാമചന്ദ്രൻ പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ കെ.മോഹനൻ സി.സി.രാമചന്ദ്രൻ പി.കെ.രമണി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. ബാലവേദി സിക്രട്ടറി ശ്രീഹരി ശിവദാസ് സ്വാഗതവും CRC സിക്രട്ടറി പി.കെ.നാരായണൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്