മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റമ്പാന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
കയ്യില്‍ തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്റ്‌റില്‍ കാണുന്നത്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ലൈല ഓ ലൈല എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും റമ്പാനുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.
സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യര്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് നിര്‍മാണം. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
Post a Comment