Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നണിച്ചേരിക്കടവ്‌ പാലത്തിൽ അലങ്കാര വിളക്കുകൾ മിഴിതുറന്നു

നണിച്ചേരിക്കടവ്‌ പാലത്തിൽ അലങ്കാര വിളക്കുകൾ മിഴിതുറന്നു

മയ്യിൽ : മുല്ലക്കൊടി നണിച്ചേരിക്കടവ്‌ പാലം ഇനി സോളാർ ദീപ ശോഭയിൽ തിളങ്ങും. എംഎൽഎ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ അമ്പത് അലങ്കാര വിളക്കുകളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജർമൻ സാങ്കേതിക വിദ്യയിൽ പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗമാണ് ഇവ സ്ഥാപിച്ചത്. 700 മീറ്റർ നീളത്തിലാണ് ദീർഘകാലം നിലനിൽക്കുന്ന സോളാർ പാനലുകളും തുരുമ്പെടുക്കാത്ത വിളക്കുകാലുകളും സ്ഥാപിച്ചിട്ടുള്ളത്.

മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, എ ടി രാമചന്ദ്രൻ, പി കെ മുഹമ്മദ് കുഞ്ഞി, എം ശ്രീഷ, എം അസൈനാർ, എഞ്ചിനിയർ ഇ വിഷ്ണുദാസ്, എൻ അനിൽ കുമാർ, വത്സൻ കടമ്പേരി, സമദ് കടമ്പേരി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്