മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഡിജിറ്റൽ സാക്ഷരത പ്രഖ്യാപിച്ചു

ഡിജിറ്റൽ സാക്ഷരത പ്രഖ്യാപിച്ചു

മയ്യിൽ : ആറു മാസക്കാലത്തെ പരിശീലന പരിപാടിയ്ക്കു ശേഷം മയ്യിൽ ഗ്രാമ പഞ്ചായത്തിൽ വള്ളിയോട്ടു വാർഡിലെ എല്ലാവരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് എ.ടി.രാമചന്ദ്രൻ പ്രഖ്യാപിച്ചു. ജയകേരള വായനശാലയിൽ നടന്ന പരിപാടിയിൽ മെമ്പർ ഇ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.
         റീഷ മധു, കെ.നളിനി, കെ.വി.ശ്യാമള എന്നിവർ അനുഭവങ്ങൾ പങ്കു വെച്ചു. സി.ഡി.എസ് മെമ്പർ സി.കെ. ശോഭന സ്വാഗതവും ,എ.ഡി.എസ് സെക്രട്ടറി കെ.പി.ശ്രീന നന്ദിയും പറഞ്ഞു..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്