മാറുന്ന കണ്ണൂരിൻടെ വിനോദ സഞ്ചാര സാദ്ധ്യതകൾ

കാവുകളുടെയും തെയ്യങ്ങളുടെയും ഭൂമികയിലൂടെ സഞ്ചരിച്ചുo പുഴകളുടെയും തീരങ്ങളുടെയും ഭംഗി ആസ്വദിച്ചുമുള്ള തിറകളുടേയും തറിയുടേയും നാടായ കണ്ണൂരിൻടെ ടൂറിസ സാദ്ധ്യതകൾക്കൊപ്പം തന്നെ ഗ്രാമീണ മേഖലയിലെ സവിശേഷമായ പ്രകൃതി ഭംഗിയും ചരിത്ര ശേഷിപ്പുകളും വിസ്തൃതമായ നെൽപ്പാടങ്ങളുൾപ്പാടങ്ങളുൾപ്പടെയുള്ള കാർഷിക സംസ്കൃതിയും വ്യത്യസ്ഥങ്ങളായ തൊഴിൽ മേഖലയും  ഉയർത്തിക്കാട്ടിയുള്ള പ്രാദേശിക ടൂറിസം വികസിപ്പിക്കാവുന്നതിൻടെ സാദ്ധ്യതകളെക്കുറിച്ച് മയ്യിൽ കെ.കെ. സ്മാരക പബ്ലിക്ക് ലൈബ്രറി & CRC യിൽ വിഷയാവതരണവും ചർച്ചയും സംഘടിപ്പിച്ചു.
   CRC പ്രസിഡണ്ട് ശ്രീ കെ.കെ.ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ശ്രീ കെ.സി. ശ്രീനിവാസൻ ഉൽഘാടനം ചെയ്തു. റിട്ടയേർഡ് ടൂറിസം പൊലീസ് ഓഫീസറും ഗ്രന്ഥകാരനുമായ ശ്രീ സത്യൻ എടക്കാട് വിഷയാവതരണം നടത്തി.
പി.കെ.ഗോപാലകൃഷ്ണൻ കെ.ശ്രീധരൻ മാസ്റ്റർ വി.പി. ബാബുരാജ് കെ.വി. യശോദ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
CRC സ്ക്രട്ടറി പി.കെ. നാരായണൻ സ്വാഗതവും ലൈബ്രേറിയൻ കെ.സജിത നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് ശ്രീ സത്യൻ എടക്കാട് രചിച്ച വാസ്ക്കോഡഗാമ എന്ന പുസ്തകം CRC ക്ക് നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്